Sunday, May 13, 2007

എന്റെ കാണാകുയില്‍



അവസാനമാ പൂകുയിലും യാത്രയായി
കൊത്തിപ്പറുക്കിയ നെല്‍കതിരും
കൊയ്തുകാലവും ബാക്കിയാക്കി...

അരയാല്‍ കൊമ്പില്‍ തങ്ക സ്വപ്നങ്ങളാല്‍
നിനക്കായ്‌ ഞാനൊരുക്കിയ കൂടിന്നു വിജനമാണ്

മഞ്ഞും മഴയും വിഹ്യലമാമെന്‍
ചിന്തകളും യെന്റെ ഹൃദയതെ
മുറിവേല്‍പ്പികുമ്പോള്‍
നിന്റെ ഓര്‍മയാം ചിറകുകളാല്‍
ഞാനതു മറച്ചിരുന്നു
ഇന്നതും യെനിക്കന്യമാണ്....!!