ഇരുട്ടിനെ യെനിക്കു പേടിയായിരുന്നു
തൃസന്ധ്യയില്‍ ഇടവഴിയിലെ ഇരുട്ടില്‍
നിഴല്‍ ഒരു പ്രേതത്തെ പോലെ യെന്നെ പിന്തുടുന്നു
ഇടനാഴികയിലെ ഇരുട്ടില്‍ കരിന്‍ പൂച്ചയുടെ നിഴല്‍....
ജീവിതതിന്റെ ഇരുണ്ട ഏകാന്തതയിലെപ്പൊഴൊ
ഞാന്‍ ഇരുട്ടിനെ ഇഷ്ടപ്പെട്ടു
അതെനിക്കൊരു താങ്ങായ്,തണലായ്, തലോടലയ്...
കാലതിന്റെ മലവെള്ളപ്പാച്ചിലിലെപ്പൊഴൊ
കണ്ണുകള്‍ ഇരുട്ടിനെ മാടി വിളിച്ചു
യ്യെന്‍ ഹൃദയത്തിലും,മസ്തിഷ്കതിലും
ഇരുട്ടിന്റെ കാലൊച്ച ഞാന്‍ കേട്ടു..
പിന്നീട് ഒന്നു തിരിഞ്ഞു നോക്കാന്‍ പോലും കഴിയാതെ ഇരുട്ടിലേകു ഞാന്‍ നടന്നു
അതില്‍ ഞാന്‍ ലെയിച്ചു ച്ചേര്‍ന്നു.....!!!