
യാത്രയുടെ അന്ത്യം
തിരശീലയുടെ പിന്നില്‍
ഒരായിരം കരങ്ങള്‍,
മുഖങ്ങള്‍, മനസ്സുകള്‍,
നൊംബരങ്ങള്‍...!!
വിറയാര്‍ന്ന കൈകള്‍
വിതുംബുന്ന ചുണ്ടുകള്‍
നിരയാര്‍ന്ന കണ്ണീര്‍
ഒരു മുഴം മുണ്ടില്‍
ചലനമറ്റ ശരീരം
മണ്ണിന്റെ മാരിലേക്കവസാനമീ
യാത്ര...!!!
നിമിഷ നേരമീ ദുഖവും
വേദനയും
മറവി മനുഷ്യന്ന് ദൈവ്വത്തിന്‍
വരദാനം....!!!!