നെറ്റിത്തടത്തില്‍ പൊടിഞ്ഞ ഒരുതുള്ളി
വിയര്‍പ്പും തുടച്ചു ഞാന്‍ നടന്നു.
പ്രവാസത്തിന്‍ അലക് ഷ്യമാം പാതയിലൂടെ
നിരച്ച മുടിയിഴകളില്‍ തെളിയുന്നു
വരണ്ട ഇന്നലകളിലെ ചൂടിന്‍ കാഠിന്ന്യം
വിജനമാം മണല്‍ കാടിന്റെ വികൃതമാം മുഖം
കണ്ടലറിക്കരഞ്ഞില്ല ഞാന്‍.....!!
ഇരുള്‍ മൂടിയ വീതികളിലെ അരണ്ട വെളിച്ചതില്‍
അങ്ങിങ്ങു അലഞ്ഞു നടക്കുന്നു
നീണ്ട പ്രവാസതിന്‍ പ്രേതത്മാക്കള്‍..
വിളറിയ മുഖവും തുറിച്ച കണ്ണുകളുമായ്,
മോഹം നഷ്ടപെട്ട പ്രവാസതിന്‍ സന്തതികള്‍
അതില്‍ ഞാന്‍ കാണുന്നു നിന്‍ മുഖവും
നീ തിരയുന്നതൊ അതിലെന്‍ മുഖവും...!!!